ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് 23 ന് വിരമിക്കും; പിൻഗാമിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് നവംബർ 23 ന് വിരമിക്കും. ഈ സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുകയാണ്. പിൻഗാമിയെ ശുപാർശ ചെയ്തുകൊണ്ടുള്ള നിർദേശം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു.
നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കൽ പ്രായമായ 65 ലേക്ക് എത്തുന്നതിന് ഒരു മാസം മുമ്പാണ് നടപടികൾ തുടങ്ങുന്നത്. സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ് ആകുമെന്നാണ് സൂചന. ജസ്റ്റിസ് സൂര്യകാന്തിന്റെ പേരു നിർദേശിച്ച് ചീഫ് ജസ്റ്റിസ് സർക്കാരിനു കത്ത് നൽകും.













