ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടുകാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരില്‍ സുരക്ഷാസൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരന് കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ മേഘലയിലെ തുര്‍ക്ക്വംഗം ഗ്രാമവാസിയായ അഹമ്മദ് ഗനായിയാണ് സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായത്.
ജമ്മു പൊലീസിന്റെ സംയുക്ത പെട്രോളിങ് സംഘത്തിനും സിആര്‍പിഎഫ് സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയിലാണ് നാട്ടുകാരന് വെടിയോല്ക്കുന്നത്. ഉടന്‍ തന്നെ ഇയാളെ ആളുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.
തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയാണിത്. ഈ മാസം മെയ് 10-ാം തീയതി നടന്ന സംഘര്‍ഷത്തില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരരെ കീഴടക്കാന്‍ സൈന്യത്തിന് കഴിഞ്ഞില്ല. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകായാണ്.
Content Highlight – Clashes between security forces and terrorists in Jammu and Kashmir One of the natives was killed