പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മുന്‍ മന്ത്രിമാരടക്കം ആറ് നേതാക്കള്‍ കൂടി ബിജെപിയില്‍

പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മന്ത്രിമാരടക്കം കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ജാഖറിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടത്.
സുനില്‍ ജാഖറും ബിജെപി നേതാവ് മജീന്ദര്‍ സിങ് സിര്സുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ, കേവല്‍ എസ് ധില്ലന്, കമല്‍ജീത് എല്‍ ധില്ലന് എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.
കഴിഞ്ഞ മാസമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പുനരുദ്ധരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബിരം നടക്കുന്നതിനിടെയാണ് ജാഖര്‍ പാര്‍ട്ടി വിട്ടത്. അടിക്കടിയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകും. ഇനിയും നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
Content Highlights – Sunil Jakhar, Former Congress Leaders joined in BJP, Punjab