മാസ്കില്ലാതെ ഇനി വിമാനയാത്ര അനുവദിക്കില്ല; പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഡിജിസിഎ
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും എത്തുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍സ് (ഡിജിസിഎ) നിര്‍ദേശം നല്കി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇവരെ വിമാനം പുറപ്പെടുന്നതിനു മുന്‍പ് പുറത്താക്കും. യാത്രക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരില്‍ നിന്ന് പിഴയീടാക്കാം. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ്.
മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എത്തുന്ന യാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോവിഡ് പൂര്‍ണ്ണമായും ഒഴിവായിട്ടില്ലെന്നും രോഗം പടരാന്‍ ഇനിയും സാധ്യതയുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Content Highlights: DGCA, Flight, Covid, Mask, Covid Protocol