ഗൂജറാത്തിലെ മുന്ദ്ര തുറമുഖത്ത് 56 കിലോ കൊക്കയ്ന്‍ പിടികൂടി ഡിആര്‍ഐ
ഗൂജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും വന്‍ലഹരിക്കടത്ത്. വിപണിയില്‍ 500 കോടിയിലധികം വിലവരുന്ന 56 കിലോ കൊക്കയ്നാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡയറക്ട്രറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
തുറമുഖത്തില്‍ നിന്ന് വിദേശത്തുനിന്നെത്തിയ കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റു സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കൊക്കയ്ന്‍ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ മാസം ഡിആര്‍ഐ 1300 കോടി വിലമതിക്കുന്ന 260 കിലോ ഹെറോയിന്‍ കണ്ട്ല തുറമുഖത്തുനിന്നും പിടികൂടിയിരുന്നു.
അടുത്ത കാലത്തായി മുന്ദ്ര തുറമുഖം വഴി പലതവണ ലഹരികടത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇവിടെ വച്ച് രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്ത് പിടികൂടിയിരുന്നു. അഫ്ഗാനില്‍ നിന്നും കടത്തിയ മൂവായിരം കിലോ മയക്കുമരുന്നാണ് പിടികുടിയത്. അന്താരാഷ്ട്രവിപണയില്‍ ഇതിന് 21,000 കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight – DRI seizes 56 kg of cocaine at Mundra port in Gujarat