15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്
ഫെബ്രുവരി 27ന് 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരുടെ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
രാജ്യസഭയിലെ 56 എംപിമാർ ഈ വർഷം ഏപ്രിലോടെ വിരമിക്കും, ഇതോടെ 15 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദ്ദേശ നടപടികള്‍ ഫെബ്രുവരി 8 ന് ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. ഫെബ്രുവരി 27ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാകും വോട്ടെടുപ്പ് നടക്കുക. വൈകിട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.