57 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 10ന്
രാജ്യസഭയില്‍ ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിന് നടക്കും. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് 24 ന് ഇറങ്ങും. ജൂണ്‍ പത്തിനാണ് വോട്ടെടുപ്പ്.
ഉത്തര്‍ പ്രദേശിലാണ് ഏറ്റവും അധികം സീറ്റുകള്‍ ഒഴിവു വരുന്നത്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആറ് സീറ്റുകള്‍ വീതമാണ് ഒഴിവുള്ളത്
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. മൂന്നു പേര്‍ക്കും ഒരു തവണ കൂടി അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.
Content Highlight – Elections for 57 Rajya Sabha seats will be held on June 10