നാഷനല്‍ ഹെറള്‍ഡ് കേസ്; സോണിയ ഗാന്ധിക്ക് സമയം നീട്ടിനല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
നാഷനല്‍ ഹെറള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചു. പുതിയ തീയതി കൃത്യമായി അറിയിച്ചിട്ടില്ല. ജൂലൈ മൂന്നാം വാരത്തിലേക്ക് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചതായാണ് വിവരം. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി കൂടുതല്‍ സമയം തേടിയത്.
ജൂണ്‍ എട്ടാം തീയതിയായിരുന്ന കേസില്‍ സോണിയ ഗാന്ധിയോട് ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കോവിഡ് ബാധിതയായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സോണിയയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായ സോണിയ ഗാന്ധി ഇപ്പോള്‍ വസതിയില്‍ വിശ്രമത്തിലാണ്. ജൂണ്‍ 23-ാം തീയതി ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും അസുഖ ബാധിതയായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം സോണിയാ ഗാന്ധി ഇ ഡിയോട് ആവശ്യപ്പെട്ടത്. ഇതേ കേസിൽ സോണിയ ഗാന്ധിക്കൊപ്പം നോട്ടീസ് നൽകിയ മകൻ രാഹുൽ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഇ ഡി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചിരുന്നത്.
Content Highlights – Sonia Gandhi, National Heralad Case, Enforcement Directorate extends time For Questioning