ഉത്തര്‍പ്രദേശില്‍ കുരങ്ങുപനിയെന്ന സംശയിച്ച അഞ്ചു വയസുകാരിക്ക് രോഗബാധല്ലെന്ന് റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശ് ഗാസിയബാധയില് കുരങ്ങുപനിയെന്ന സംശയിച്ച അഞ്ചു വയസുകാരിക്ക് രോഗബാധല്ലെന്ന് റിപ്പോര്‍ട്ട്. കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കുട്ടിക്ക് കുരങ്ങുപനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഗാസിയാബാദിലെ ആരോഗ്യ വിഭാഗമാണ് സാമ്പിള്‍ അയച്ചത്. കുരങ്ങു പനിയെന്ന സംശയം രാജ്യത്താകെ ആശങ്ക പടര്‍ത്തിയിരുന്നു. കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തതും ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ കടുത്ത് ജാഗ്രതയിലാണ്. മെയ് 24 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 240 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights – Five-year-old girl suspected of having monkey, Tested Negative, Uttarpradesh