നൂപൂര്‍ ശര്‍മയ്ക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശം; തുറത്ത കത്ത് നല്കി മുന്‍ ജഡ്ജിമാര്‍
പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമര്‍ശനത്തെ അപലപിച്ച് മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും തുറന്ന കത്തെഴുതി. 25 മുന്‍ ജഡ്ജിമാര്‍, 77 മുന്‍ ഉദ്യോഗസ്ഥര്‍, സേനയിലെ 25 വിരമിച്ച് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 117 ആളുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് നല്കിയ കത്തില്‍ ഒപ്പിട്ടത്.
രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന നൂപുറിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. അവരുടെ വിടുവായത്തം രാജ്യമാകെ തീപടര്ത്തിയെന്നും ഇപ്പോള്‍ നടക്കുന്നതിനെല്ലാം അവര്‍ ഒറ്റയാളാണ് ഉത്തരവാദിയെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ ചൂണ്ടികാട്ടിയിരുന്നു. ജഡ്ജിമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്.
രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവര്‍ ഒറ്റയ്ക്ക് ഉത്തരവാദിയാണെന്ന രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം ‘ഉദയ്പൂര്‍’ ശിരഛേദത്തിന്റെ വെര്‍ച്വല്‍ കുറ്റവിമുക്തി’ ആണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. ബെഞ്ചിന്റെ ഇത്തരത്തിലുള്ള നിര്‍ഭാഗ്യകരവും അത്ഭുതപൂര്വുമായ അഭിപ്രായങ്ങള്‍ ജൂഡീഷ്യല്‍ ധാര്‍മികതയുമായി പൊരുത്തപ്പെടില്ലെന്നും കത്തില്‍ പറയുന്നു. നൂപൂര്‍ ശര്‍മയുടെ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയുമായി നിരീക്ഷണങ്ങള്‍ക്ക് ബന്ധമില്ല. ഈ കേസ് മാത്രം എന്താണ് മറ്റൊരു പീഠത്തില്‍ പരിഗണിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു.
Content Highlights – Former judges and officials have written an open letter, condemning the Supreme Court’s criticism about former BJP spokesperson Nupur Sharma