ജിഎസ്ടി നഷ്ടപരിഹാര സെസ്; കാലാവധി മാര്‍ച്ച് വരെ നീട്ടി
ചരക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നതിന്റെ കാലാവധി 2026 മാര്‍ച്ചുവരെ നീട്ടി. ജൂണില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ കൂടി നാലു വര്‍ഷംകൂടി സെസ് പിരിവ് തുടരും. 2026 മാര്‍ച്ചുവരെ പിരിവ് തുടരാനാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യതക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായതിനെതുടര്ന്നാണ് എടുക്കേണ്ടിവന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് നാല് വര്‍ഷം കൂടെ സമയം നല്‍കിയത്.
വാറ്റ് പോലുള്ള നികുതികള്‍ ഏകീകരിച്ച് ജിഎസ്ടിക്കുകീഴില് കൊണ്ടുവന്നതിനെതുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് 2022 ജൂണ്‍വരെ നഷ്ടപരിഹാരം നല്കാന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ലക്നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന് വായ്പകളെ ആശ്രയിക്കേണ്ടിവന്നു. 2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയുമാണ് ഇതിനായി കേന്ദ്രം വായ്പയെടുത്തത്.
Content Highlights – GST Compensation Cess, The deadline has been extended to March