ജിഎസ്ടി; നിയമനിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമെന്ന് സുപ്രീം കോടതി
ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ശദ്ധേയമായ വിധി വന്നത്.
ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉത്പന്നമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തില്‍ ഒരു ഘടകത്തിനും മുന്‍തൂക്കം ഉണ്ടെന്ന് കണക്കാക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 246 എ അനുച്ഛേദം അനുസരിച്ച് നികുതി സംബന്ധമായ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമാണുള്ളത്.
ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനത്തില്‍ അധിഷ്ഠിതമായ രാജ്യമാണ്. സര്‍ക്കാരുകള്‍ക്കു മേല്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ ബാധകമാക്കിയാല്‍ രാജ്യത്തെ പരസ്പര പൂരകമായ ഫെഡറല്‍ ഘടനയെ അത് ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Content Highlight – GST; The Supreme Court has ruled that the Center and the states have equal rights to legislate