ഗ്യാന്‍വാപി പള്ളി; കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി, ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി
വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട കേസ് സിവില്‍ കോടതിയില്‍ നിന്ന് ജില്ലാകോടതിയിലേക്കു മാറ്റി സുപ്രീം കോടതി ഉത്തരവ്. ജില്ലാ കോടതിയിലെ സീനിയര്‍ അഭിഭാഷകന് വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
ഗ്യാന്‍വാപി സര്‍വേയില്‍ തുടര്‍നടപടികള്‍ തടഞ്ഞുവച്ച് കൊണ്ട് മെയ് പതിനേഴിനിറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന ഭാഗം സംരക്ഷിക്കാനും എന്നാല്‍ മുസ്ലീങ്ങളുടെ ആരാധനയ്ക്ക് ഭംഗം വരുത്തരുതെന്നും മെയ് 17 ലെ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight – Gyanwapi Masjid; The case was transferred to the District Court and the Supreme Court said the interim order would stand