രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയ്ക്കെതിരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയ്ക്കെതിരെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജൈവായുധ പരാമര്‍ശ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാരും നല്കിയ കേസുകള്‍ അവസാനിപ്പിക്കണം എന്ന ആവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിലെ കേസുകളിലെ തുടര്‍നടപടി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സ്റ്റേ ചെയ്തത്.
രാജ്യദ്രോഹ നിയമത്തിന്റെ സാധുതയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ രാജ്യദ്രോഹക്കുറ്റം പ്രതിപാദിപ്പിക്കുന്ന ഐപിസി 124എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.
സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ജൈവായുധ’ പരാമര്‍ശം നടത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയായിരുന്നു പരാമര്‍ശം. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത്.
Content Highlights – Ayisha Sultana, High court stays proceedings, Central Government