പോസ്റ്റ് പേയ്മെന്റ് ബാങ്ക് സേവനം ഇനി മുതല്‍ വാട്സ്ആപ്പിലും
വാട്സ്ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് സേവനം നല്കാന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഒരുങ്ങുന്നു. പോസ്റ്റല്‍ അക്കൗണ്ടിന്റെ ബാലന്‍സ് പരിശോധന, അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാട്സ്ആപ്പിലൂടെ ലഭ്യമാക്കാനാണ് പോസ്റ്റ് പേയ്മെന്റ് ബാങ്ക് പദ്ധതിയിടുന്നത്.
2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പേയ്മെന്റ് ബാങ്കിന് തുടക്കം കുറിച്ചത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ പോസ്റ്റ് ബാങ്ക് നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പരീക്ഷണം വിജയകരമായാല്‍ പണം പിന്‍വലിക്കല്‍, പാന്‍ നമ്പര്‍ അപ്ഡേഷന് തുടങ്ങി കൂടുതല്‍ പ്രാധാന്യമുള്ള സേവനങ്ങള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയേക്കും.
Content Highlights- Indian Post Payment Bank, Offering its services to customers through WhatsApp