കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 215 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരെഞ്ഞെടുത്തത്. 108 പുരുഷന്മാരും 107 വനിതാ അത്ലറ്റുകളും അടങ്ങുന്ന 215 അംഗ ഇന്ത്യന്‍ സ്ക്വാഡാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുക.
ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിന്റെ ചീഫ് ഡി മിഷന്. സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഓങ്കാര്‍ സിംഗ് പിന്മാറിയതിന് പിന്നാലെയാണ് രാജേഷ് ഭണ്ഡാരിയെ ഷെഫ് ഡി മിഷനായി തിരഞ്ഞെടുത്തത്.
107 സപ്പോര്‍ട്ടിങ് സ്റ്റാഫും 215 കായിക താരങ്ങളുമടക്കം 322 അഗങ്ങളടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. 16 ഇനങ്ങളിലായി 215 ഇന്ത്യന്‍ അത്ലറ്റുകള് മത്സരിക്കും. ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ തന്നെ ബിര്‍മിങ്ഹാമില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്.
Content Highlights – Indian squad for Commonwealth Games announced