അന്താരാഷ്ട്ര യോഗാ ദിനം; കോവിഡിനെ മറികടക്കാന്‍ യോഗ സഹായകമായെന്ന് പ്രധാനമന്ത്രി
കോവിഡ് മഹാമാരിയെ മറികടക്കാന്‍ യോഗ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് മൈസൂരില്‍ നടന്ന പരിപാടികളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വര്‍ഷം മുന്‍പ് വീടുകളില്‍ മാത്രമാണ് യോഗ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ലോകമെമ്പാടും അതിനു സ്വീകാര്യത ലഭിച്ചു. യോഗ ലോകത്തിന്റെ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്ത് 75 ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ യോഗപ്രദര്‍ശനം പുരോഗമിക്കുകയാണ്. 75 കേന്ദ്ര മന്ത്രിമാരാണ് യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡല്‍ഹിയിലും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കോയമ്പത്തൂരിലും പങ്കെടുത്തു.
2014 ഡിസംബറിലാണ് യുഎന്‍ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവേദിയില്‍ യോഗാചരണം മുടങ്ങിയിരുന്നു.
Content Highlights – Narendra Modi, International Yoga Day