ജമ്മു കാശ്മീരില്‍ ശിങ്കാരിമേളവും കളരിപ്പയറ്റും; സൗത്ത് ഇന്ത്യന്‍ രീതിയില്‍ ജങ്കാര്‍ ദിന അനുസ്മരണം നടത്തി സൈനികര്‍
നൗഷേരയിലെ ജങ്കാറില്‍ ശിങ്കാരിമേളത്തിന്റെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെ ജങ്കാര്‍ ദിന അനുസ്മരണം നടത്തി. 1947-48 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ജങ്കാര്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ മുഖ്യാതിഥിയായി മേജര്‍ ജനറല്‍ വൈ എസ് അഹ്ലാവത്ത്, വൈഎസ്എം, എസ്എം എന്നിവര്‍ പങ്കെടുത്തു.
ഉസ്മാന് സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സൈന്യത്തിന്റെ വിജയത്തിന് വഴിയൊരുക്കിയ ബ്രിഗ് മുഹമ്മദ് ഉസ്മാന്, എംവിസി, മറ്റ് ധീരഹൃദയന്മാര്‍ എന്നിവരെ ജിഒസി ആദരിക്കുകയും ചെയ്തു.
ജങ്കാര്‍ ഗ്രൗണ്ടിലെ ഗംഭീരമായ ചടങ്ങിന് ശേഷം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ ആയോധന കലയായ കളരിപ്പയറ്റ് പ്രദര്‍ശനം, നൗഷേരയിലെ യുവാക്കളുടെ ഗട്ക, സംയുക്ത സൈനിക ബാന്‍ഡ് ഡിസ്പ്ലേ എന്നിവ അരങ്ങേറി.
പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങിനുശേഷം, ജിഒസി 25-ാം ഇന്‍ഫന്‍ട്രി ഡിവിഷന് സ്മാരക സമുച്ചയത്തില്‍ ഉസ്മാന് ഇ-സുവിധ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ആര്‍മിയുടെയും ടാറ്റ എഐജിയുടെയും സംയുക്തമായി ചേര്‍ന്നാണ് പുതിയ ഇ-സുവിധ കേന്ദ്രം നിലവില്‍ വന്നത്. പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഇഎസ്എംമാര് എ്ന്നിവരുള്പ്പെടെയുള്ളവര്ക്ക് ആശ്വാസകരമാണ്. ഇത് ജില്ലയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മികവു കൂട്ടുമെന്ന വിശ്വസത്തിലാണ് സൈനിക വൃത്തം.
ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ബാല സൈനികര്‍, വീര്‍ നാരിസ്, ഗാലന്ററി അവാര്‍ഡ് ജേതാക്കള്‍ എന്നിവരെയും പരിപാടിയില്‍ ആദരിച്ചു. പരിക്കേറ്റ ഗ്രാമീണര്‍ക്കായി കിവാനി ഗ്രൂപ്പിന്റെ ഒരു കൃത്രിമ അവയവ ക്യാമ്പ് സംഘടിപ്പിച്ചു, അതില്‍ മുഖ്യാതിഥി ജനങ്ങളുമായി സംവദിക്കുകയും വിവിധ പുനരധിവാസ-മൊബിലിറ്റി എയ്ഡുകളും അവതരിപ്പിക്കുകയും ചെയ്തു.
Content Highlights – Jangar Day Commemoration,