മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കും
മുതിര്‍ന്ന നേതാവും കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ഗ്രൂപ്പ് ജി23യിലെ പ്രധാനിയുമായ കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി നല്‍കിയിരുന്നുവെന്ന് സിബല്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ നിന്ന് സിബല്‍ വിട്ടുനിന്നിരുന്നു. രാജ്യസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്കിയ അദ്ദേഹം പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമാകുകയെന്നത് പ്രധാനമാണെന്നും സിബല്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സീറ്റിലാണ് അദ്ദേഹം മത്സരിക്കുക. സമാജ് വാദി പാര്‍ട്ടി സിബലിന് പിന്തുണ നല്‍കും.
കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കുകയാണ്. 2016ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി പിന്തുണയോടെയാണ് സിബല്‍ രാജ്യസഭാംഗമായത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാണുള്ളത്. അതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വാധീനം ചെലുത്താനാകില്ല.
ഏതാനും ദിവസം മുന്‍പ് ജയില്‍ മോചിതനായ സമാജ് വാദി എംപി അസം ഖാന്റെ സുപ്രീം കോടതി അഭിഭാഷകന് കൂടിയാണ് കപില്‍ സിബല്‍. രണ്ടു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ചത്. രജ്യസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് സിബല്‍ എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
രണ്ടു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി ഉടന്‍ പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശില്‍ ഒഴിവു വരുന്ന 11 സീറ്റുകളിലേക്ക് അടുത്ത മാസമണ് തെരഞ്ഞെടുപ്പ്.
Content Highlight: Kapil Sibla quits congress