കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിലേ ആ സൂത്രധാരൻ ഇയാളാണ്
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയത്തിനു പിന്നിൽ ഡി കെ ശിവകുമാറിനാണ് ഏറ്റവും അധികം കൈയടികൾ ലഭിക്കുന്നത്. . സിദ്ധരാമയ്യയുമായി ചേർന്ന് നിന്നുകൊണ്ടാണ് ഈ വിജയവഴിയിലേക്ക് അദ്ദേഹം പാർട്ടിയെ എത്തിച്ചത്. എന്നാൽ ഈ വിജയത്തിന് പിന്നിൽ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് വൻശക്തിയായി മാറിയ ഒരാളുണ്ട്. സുനിൽ കനുഗോലു. കന്നഡകാരനായ ഈ ചാണക്യന്റെ പേര് ചർച്ചകളിൽ നിറയുകയാണ്. അധികം സംസാരിക്കാത്ത, കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തർമുഖനായ വ്യക്തിയാണ് സുനിൽ. തെരഞ്ഞെടുപ്പു കാര്യങ്ങളിൽ രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന വ്യക്തികളിൽ ഒരാളാണ് സുനിൽ കനുഗോലു. കർണാടകയിൽ കോൺഗ്രസ് നേടിയ വൻവിജയത്തിനു പിന്നിൽ, ഡി കെയ്ക്ക് ഒപ്പം കനുഗോലുവിനോടും കോൺഗ്രസ് കടപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റുന്നതിലെ ഡോൺഎന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോറിനൊപ്പമാണ് ഈ പ്രഫഷനിൽ സുനിൽ പയറ്റിത്തെളിഞ്ഞത്.
അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിൽ കനുഗൊലുവിന്റെ തുടക്കം. 2012 മുതൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി. നിരവധി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പം പ്രശാന്ത് കിഷോറിന്റെ വലംകൈയായി സുനിൽ കനുഗൊലു പ്രവർത്തിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. 2017ന്റെ തുടക്കത്തിൽ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിൽ 38 എണ്ണവും നേടി.കഴിഞ്ഞവർഷമാണ് ന്യൂഡൽഹിയിലെ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം കോൺഗ്രസിനൊപ്പം ചേരുന്നത്. സ്ട്രാറ്റജി വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കർണാടകയിൽ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും തുടങ്ങി. കനുഗോലു കോൺഗ്രസിനൊപ്പം ചേരുമ്പോൾ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂർണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബിജെപി സർക്കാറിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു.അപകടം മണത്തറിഞ്ഞ, കനുഗോലുവുമായി മുൻ പരിചയമുണ്ടായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ ബിജെപി പാളയത്തിലെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അഭ്യർത്ഥന നിരസിച്ച കനുഗോലു, കോൺഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസമെന്നും വ്യക്തമാക്കി. .ദിവസം 20 മണിക്കൂറാണ് കോൺഗ്രസിന്റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്.സംസ്ഥാനത്ത് കോൺഗ്രസ് നേടിയ അട്ടിമറി ജയത്തോടെ കനഗോലു, പാർട്ടിയിൽ തന്റെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുകയാണ്. കർണാടകയിൽ അഞ്ച് വിജയ മന്ത്രങ്ങളാണ് കനഗോലു പയറ്റിയത്. ദേശീയ വിഷയങ്ങൾ ചർച്ചയാക്കാനുള്ള ബിജെപി ശ്രമം പൊളിച്ച് അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്ക് ഊന്നൽ നൽകി. എല്ലാ വില്ലേജുകളിലും നിയോഗിക്കപ്പെട്ട പാർട്ടി ഫെസിലിറ്റേറ്റർമാർ ബൂത്ത് തല പ്രവർത്തനങ്ങൾ സജീവമെന്ന് ഉറപ്പുവരുത്തി. 8 മാസത്തിനിടെ 5 സർവേകൾ നടത്തി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട 70 മണ്ഡലങ്ങൾ കണ്ടെത്തി.ഗൃഹലക്ഷ്മി, ഗൃഹജ്യോതി, അന്നഭാഗ്യ, യുവനിധി, ഉചിതപ്രയാണ എന്നീ 5 വാഗ്ദാനങ്ങൾ വിശദീകരിക്കുന്ന ഗാരന്റി കാർഡ് വീടുകളിലെത്തിച്ചു. ബിജെപിയുടെ കാർപെറ്റ് ബോംബിങ് പ്രചാരണത്തിനു ബദലായി ചെറിയ കോർണർ യോഗങ്ങൾ നടത്തി. രാഹുൽ ഗാന്ധി ഇത്തരം യോഗങ്ങളിൽ വന്നിരുന്നു വോട്ടർമാരോടു സംസാരിച്ചു. പ്രചാരണ സാമഗ്രികളിൽ മല്ലികാർജുൻ ഖർഗെയ്ക്കും രാഹുലിനും പകരം സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും പടങ്ങൾക്കു പ്രാധാന്യം നൽകി. ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത 5 പദ്ധതികൾ പ്രഖ്യാപിച്ചു. ഈ ആസൂത്രണങ്ങളെല്ലാം വിജയം കാണുകയും ചെയ്തു.
.സിപിഎമ്മിന്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കിൽ പ്രഫഷനൽ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തൽ ബത്തേരിയിൽ ചേർന്ന കെപിസിസി നേതൃയോഗത്തിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സുനിൽ കനഗോലുവിനെ കെ.സി. വേണുഗോപാൽ പ്രത്യേക താൽപര്യമെടുത്ത് കേരളത്തിലെത്തിക്കും. തെലങ്കാന, ഓരോ മണ്ഡലത്തിലും പ്രത്യേകം സർവേ നടത്തിയാകും സ്ഥാനാർത്ഥി നിർണയമുൾപെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുക എന്നും സൂചനകളുണ്ട്. കർണാടകയിൽ സുനിൽ കനുഗോലു കാണിച്ച ആ മാജിക് കേരളത്തിൽ എത്രത്തോളം വിജയിക്കും എന്ന് കാത്തിരുന്ന് കാണാം…
. സുനിൽ കനഗോലുവിനെ വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ചുമതല നൽകിയിരിക്കുകയാണ് പാർട്ടി നേതൃത്വം. കർണാടകത്തിലേത് പോലെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വെന്നിക്കൊടി പാറിക്കുകയെന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. വൈകാതെ സുനിൽ കനഗോലു കേരളത്തിലുമെത്തുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്. നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ സജീവമാക്കുന്നതിനു ടൂൾ കിറ്റ് തയാറാക്കും. പ്രചാരണവിഷയങ്ങൾ പാർട്ടിയുടെ ഉന്നതാധികാരസമിതികൾക്കൊപ്പം കൂടിയാലോചിച്ചു നിശ്ചയിക്കും. കർണാടകയിൽ വിജയകരമായി നടപ്പിലാക്കിയ പേ സിഎം ക്യാംപെയ്ൻ മാതൃകയിലുള്ള നൂതന പ്രചാരണ തന്ത്രങ്ങളും കേരളത്തിൽ ആവിഷ്കരിക്കും.കർണാടക സ്വദേശിയായ സുനിൽ കനഗോലു (40) ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ സജീവമായിരുന്നു.