ഹോട്ടലിലെ രഹസ്യ അറയിൽ അനാശാസ്യ കേന്ദ്രം; താമസിപ്പിച്ചത് 12 യുവതികളെ
കർണാടക ചിത്രദുര്‍ഗ ഹൊലാല്ക്കരെയില് ഹോട്ടലിലെ രഹസ്യ അറയില്‍ പ്രവര്‍ത്തിച്ചിരുന്ന
അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
സംഭവത്തില്‍ ഹോട്ടല്‍ മാനേജരായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തുനിന്ന് കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് അറ ഒരുക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള കക്കൂസിന്റെ ചുമരിലാണ് അറയിലേക്കുള്ള വാതില്‍. വാതിലിലും ചുമരിലും ഒരുപോലുള്ള ടൈല്‍സ് പതിച്ചതിനാല്‍ ഇത്തരമൊരു വാതിലുണ്ടെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ഒരാള്‍ക്ക് മാത്രം കടക്കാവുന്ന വലിപ്പമുള്ള വാതിലാണ്. വാതിൽ തുറന്നാൽ മറ്റൊരു മുറിയിലേക്ക് എത്തും. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്.
തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 12 പെൺകുട്ടികളാണ് ഈ അറയിൽ കഴിഞ്ഞിരുന്നത്. ഇടപാടുകാരെ മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നത് ഈ വഴിയിലൂടെയാണ്. പെൺകുട്ടികളെ പുറത്തു ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലാണ് രഹസ്യ അറ പ്രവർത്തിച്ചിരുന്നത്.
Content Highlight: Karnataka Chitradurga police raid on prostitution in Holalkere