മുംബൈയിൽ ഉത്ര മോഡൽ കൊലപാതകം; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി
Posted On December 14, 2025
0
50 Views
കേരളത്തിലെ ഉത്ര കൊലപാതക മോഡലിൽ മുംബൈയിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഭർത്താവും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും പിടിയിൽ. ബദലാപൂരിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തക നീരജ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രൂപേഷ് അമ്പേർകർ ആണ് അറസ്റ്റിലായത്.
മൂന്ന് വർഷം മുമ്പാണ് ഈ കൊലപാതകം നടന്നത്. അപകടമരണമെന്നാണ് അന്ന് പൊലീസ് കരുതിയത്.മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ പ്രതി നൽകിയ സൂചനയിൽ നിന്നാണ് നീരജയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













