ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം; സ്വര്‍ണവും വെള്ളിയും നേടി മലയാളി താരങ്ങള്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനമായി മലയാളി താരങ്ങള്‍. ട്രിപ്പിള്‍ ജംപില്‍ മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം.
വ്യക്തിഗത ഇനത്തില്‍ ആദ്യാമായിട്ടാണ് ഒരു മലയാളി താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്നത്. ട്രിപ്പിള്‍ ജംപില്‍ 17.3 മീറ്ററാണ് എല്‍ദോസ് ചാടിയത്. വെള്ളി നേടിയ അബ്ദുള്ള ചാടിയത് 17.2 മീറ്ററാണ്.
വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗില്‍ നീതു ഗന്‍ഗാസ് സ്വര്‍ണം നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവര്‍ണ നേട്ടം കുറിച്ച നീതു സൂപ്പര്‍ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ വേട്ട 14 ആയി.
Content Highlights – Malayali players Eldos Paul won gold and Abdullah Abu Bakar won silver in Common Wealth Games