പുനസംഘടന നീക്കവുമായി മമത ബാനർജി
അധ്യാപക അഴിമതിയിൽ സർക്കാരിന്റെ മുഖഛായ രക്ഷിക്കാൻ അടിയന്തര നീക്കത്തിനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. മുഴുവൻ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുൻപ് പുനസംഘടനയുണ്ടാകുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. പാർട്ടിയുടെ തലപ്പത്തേക്ക് യുവാക്കൾക്ക് അവസരം നൽകുമെന്നും സൂചനയുണ്ട്.
അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. എന്നാൽ തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Content Highlights – Mamata Banarjee, Trinamool Congress, reorganization move