രാഷ്ട്രപതിയെ കോണ്ഗ്രസ് അപമാനിച്ചെന്ന് ബിജെപി; നാക്കു പിഴയെന്ന് അധീര് രഞ്ജന് ചൗധരി
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. ഇതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ബിജെപിശക്തമാക്കി. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധീർ രഞ്ജൻ ചൗധര രാഷ്ട്ര പത്നി എന്ന പരാമർശം ഉന്നയിച്ചത്. കോൺഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ തന്നെ കോൺഗ്രസ് നിരന്തരം മോശം പരാമർശം നടത്തുകന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി പാർലമെന്റിൽ ആവശ്യപ്പെട്ടു. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര് പാര്ലമെന്റ് വളപ്പില് പ്രതിഷേധിച്ചു, കോണ്ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര് നോട്ടിസ് നല്കും.
വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. പരാമർശം തെറ്റായി പോയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’യെന്നു വിശേഷിപ്പിച്ചത് നാക്കുപിഴയാണെന്നാണ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരിൽ തൂക്കിലേറ്റണമെങ്കിൽ തൂക്കിലേറ്റാമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ മാപ്പ് പറയണമെന്ന ബി ജെ പിയുടെ ആവശ്യം ബാലിശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights – Massive protest against Congress MP Adhir Ranjan Chaudhary, Remarks About Draupadi Murmu, Smriti Irani