രാജ്യത്തെ കോവിഡ് മരണക്കണക്കിൽ മോദി നുണകൾ ആവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
രാജ്യത്തെ കോവിഡ് മരണസംഖ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് നുണ പറയുന്നുവെന്ന് രാഹുൽ ഗാന്ധി. 47 ലക്ഷം ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കേന്ദ്ര സർക്കാർ പറയുന്ന കണക്കുകളേക്കാൾ ഒരുപാട് കൂടുകലാണ് ആ കണക്കുകൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്ത് പുതുതായി 3,545 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്.
അതേസമയം രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോള്‍ കേസുകള്‍ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം. ഇനി നടക്കുന്ന പരിശോധനകളിൽ രോഗലക്ഷണമില്ലാത്തവരെയും ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
Content Highlight: Modi lying on COVID death numbers: Rahul Gandhi