ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് എംഎസ് ധോനി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനായി ഉണ്ടാകുമെന്ന് മഹേന്ദ്ര സിങ് ധോനി.
രാജസ്ഥാനിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ധോനിയുടെ ഐപിഎല്‍ കരിയറിലെ അവസാന മത്സരമാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അടുത്ത സീസണിലും ചെന്നൈയെ നയിക്കാന്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. രാജസ്ഥാനുമായുള്ള മത്സരത്തില്‍ ടോസിനിടെ ആരാധകര്‍ക്ക് വീണ്ടും ധോനിയെ മഞ്ഞ ജേഴ്സിയില്‍ കാണാന്‍ സാധിക്കുമോ എന്ന ഇയാന്‍ ബിഷപ്പിന്റെ ചോദ്യത്തിന് അടുത്ത സീസണില്‍ താന്‍ തീര്‍ച്ചയായും
ഉണ്ടാകുമെന്നായിരുന്നു ധോനിയുടെ മറുപടി.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ചെന്നൈയുടെ അമരക്കാരനായി ധോനി ഉണ്ടായിരുന്നു. നാലു തവണ ഐപിഎല്‍ ജേതാക്കളായി ചെന്നൈ കിരീടം ഉയര്‍ത്തിയപ്പോഴും ക്യാപ്റ്റനായി ധോനി തന്നെയായിരുന്നു മുന്നില്‍.
Content Highlight – MS Dhoni to lead Chennai Super Kings next season