പത്രചൗള്‍ ഭൂമി കുംഭകോണ കേസ്; ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് 14 ദിവസം റിമാന്‍ഡില്‍
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശിവസേന എം പി സഞ്ജയ് റാവുത്തിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് മുംബൈ സ്പെഷല്‍ കോടതി.
ഇഡിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന് സ്പെഷല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.
Content Highlights – Mumbai Special Court remands Shiv Sena MP Sanjay Raut to 14-days judicial custody