ഹിന്ദി ഭാഷാ വിവാദം; അമിത് ഷായെ തള്ളി പ്രധാനമന്ത്രി
ഹിന്ദി ഭാഷാ വിവാദത്തില്‍ അമിത്ഷായെ തള്ളി നരേന്ദ്ര മോദി. ബിജെപി എല്ലാ ഭാഷയെയും ആദരവോടെയാണ് കാണുന്നതെന്ന് മോദി പറഞ്ഞു. എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ട്. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് ഇംഗ്ലീഷിന് പകരം ഹിന്ദിക്ക് പ്രാമുഖ്യമുണ്ടാകണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കുമ്പോള്‍ ഹിന്ദി ഉപയോഗിക്കണമെന്ന് ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന് ഹിന്ദി ഔദ്യോഗിക ഭാഷയാക്കേണ്ടതുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തിന്റെ നാനാത്വത്തിനും അഖണ്ഡതയ്ക്കും എതിരായുള്ള നീക്കമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പ്രതികരിച്ചത്.
Content Highlight: Narendra Modi on hindi language controversy