കൂടുതല്‍ സമയം ലഭിച്ചില്ല; നവജ്യോത് സിങ് സിദ്ദു പാട്യാല കോടതിയില്‍ കീഴടങ്ങി
മുന്‍ പഞ്ചാബ് പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബിലെ പാട്യാല സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് സിദ്ദു പട്യാല സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
1988ല്‍ റോഡില്‍ നടന്ന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിന് സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷ
വിധിച്ചിരുന്നു. കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത് പിന്നീട് 2018ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി 1000 രൂപയായി ഇളവ് ചെയ്തിരുന്നു. ഇതിനെതിരെ ഗുല്‍നാമിന്റെ ബന്ധുക്കള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി കഴിഞ്ഞദിവസം വിധി പ്രഖ്യാപിച്ചത്.
മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കേസാണെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നുമുള്ള കാരണങ്ങള്‍ പരിഗണിച്ചാണ് ശിക്ഷ ഇളവ് ചെയ്തതെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Content Highlight – Navjot Singh Sidhu surrenders in Patiala court