രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദ്രൗപതി മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ക്കൊപ്പം എത്തിയാണ് മുർമു നാമനിർദേശപത്രിക മൽകുക. എന്‍ഡി എ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി ഒഡീഷയില്‍ നിന്ന് ഇന്നലെ തന്നെ ദ്രൌപതി മുർമു ഡല്‍ഹിയിലെത്തി. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വീട്ടില്‍ വച്ചായിരുന്നു നോമിനേഷനുമായി ബന്ധപ്പെട്ട പേപ്പറുകള്‍ തയാറാക്കിയത്. നാമനിര്‍ദേശപത്രികയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പിന്താങ്ങും.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡീഷയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പ്. ജൂലൈ 21ന് ഫലംപ്രഖ്യാപിക്കും.
Content Highlights – Presidential Election, Draupadi Murmu, File her nomination papers today