ബരാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി നിർമല സീതാരാമൻ
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഒബാമയുടെ ഭരണകാലത്ത് അമേരിക്ക ആറ് മുസ്ലിം രാജ്യങ്ങളിൽ ബോംബിട്ടു, 26,000-ൽ അധികം ബോംബുകൾ ഉപയോഗിച്ച് ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് തകർത്തത്. ഇത്തരം ഒരു വ്യക്തിയുടെ ആരോപണങ്ങളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അവർ ചോദിച്ചു.
ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മോദിക്കുമുന്നിൽ ഉന്നയിക്കുമെന്ന ഒബാമയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.യു.എസുമായുള്ള ഇന്ത്യയുടെ സൗഹൃദം നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനാൽ വിഷയത്തിൽ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങൾക്കെതിരെ വിജയിക്കാൻ കഴിയില്ലെന്നതിനാൽ രാജ്യത്തെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു