‘ഹര് ഘര്‍ തിരംഗ’; എല്ലാ വീട്ടിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കേന്ദ്രനിർദേശം
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ‘ഹര് ഘര്‍ തിരംഗ’ എന്ന പുതിയ ക്യാംമ്പയിനിനാണ് കേന്ദ്രം തുടക്കം കുറിക്കുന്നത്. അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 20 കോടി ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ഓരോരുത്തരും അവരവരുടെ വീടുകളില്‍ പതാക ഉയര്‍ത്തുന്നത് കുടുംബാംഗങ്ങളില്‍ രാജ്യ സ്നേഹം നിറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സൗജന്യമായി പതാകകള്‍ നല്‍കില്ല പകരം പണം നല്കി ദേശീയ പതാക വാങ്ങണം.
അതേസമയം, ഇനി മുതല്‍ ത്രിവര്‍ണ പതാക ഖാദിയോ കൈത്തറിയോ തന്നെ വേണമെന്നില്ലെന്നും കേന്ദ്രം പറയുന്നു. ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2022ല്‍ വരുത്തിയ ഭേദഗതിപ്രകാരം പോളിസ്റ്ററിലോ, കമ്പിളിയിലോ, സില്‍ക് ഖാദിയിലോ ത്രിവര്‍ണ പതാക നിര്‍മിക്കാമെന്നും കേന്ദ്രം പറയുന്നു.
Content Highlights – Central government, Issued a directive to hoist theNational flag in all homes