ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍ പ്രകാശം; അന്വേഷണം ആരംഭിച്ചു
ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസര്‍ പ്രകാശം എത്തിയ സംഭവത്തില്‍ അന്വേഷണം. വ്യാഴാഴ്ച പുലര്‍ച്ചെ 4.50ന് കൊളംബോയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് നേരെയാണ് ശക്തമായ ലേസര്‍ ബീം എത്തിയത്. റണ്‍വേ തൊടുകയായിരുന്ന വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് കഴിഞ്ഞു. ശേഷം ഇക്കാര്യം എയര്‍ ട്രാഫിക് കണ്ട്രോള് ടവറില്‍ അറിയിക്കുകയായിരുന്നു.
പൈലറ്റിന്റെ കാഴ്ച മറയ്ക്കുമെന്നതിനാല്‍ കോക്പിറ്റിലേക്ക് ലേസര്‍ പായിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. ഏറ്റവും ശ്രദ്ധയാവശ്യമായ ലാന്‍ഡിംഗ് പോലെയുള്ള ഓപ്പറേഷനുകളില്‍ പൈലറ്റിന്റെ കാഴ്ച മറയുന്നത് വന്‍ ദുരന്തത്തിന് കാരണമാക്കോം.
146 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. റഡാര്‍ പരിശോധനയില്‍ പഴവാന്തങ്ങള് ഭാഗത്തു നിന്നാണ് ലേസര്‍ എത്തിയതെന്ന് കണ്ടെത്തി. സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും വിമാനത്താവള അധികൃതരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Police search for man pointed laser at flight cockpit during landing at chennai