രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്മുവിനോടേ ബഹുമാനമുണ്ടെന്നും എന്നാല്‍ തെരെഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു.
ഇന്ന് ചേര്‍ന്ന എഎപി രാഷ്ട്രീയ സമിതി യോഗമാണ് തീരുമാനം അറിയിച്ചത്. ആംആദ്മിക്ക് പത്ത് രാജ്യ സഭാ അംഗങ്ങളാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി 156 എംഎല്‍എമാരും എഎപിക്കുണ്ട്.
ജൂലൈ 18നാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കുക.
Content Highlights – Presidential Election, Aam Aadmi Party announces support to Yashwant Sinha