രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്മിപ്പിച്ചു
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് പാര്‍ട്ടി നേതാവ് അഖിലേഷ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവര്‍ പത്രിക സമര്‍പ്പണ വേളയില്‍ പങ്കെടുത്തു.
യശ്വന്ത് സിന്‍ഹയ്ക്ക് തെലങ്കാന രാഷ്ട്ര സമിതി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിആര്‍എസ് പ്രതിനിധിയായി തെലങ്കാന മന്ത്രി കെ ടി രാമറാവുവും പത്രിക സമര്‍പ്പണ വേളയില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, ആര്‍എസ്പി നേതാവ്, പ്രഫുല്‍ പട്ടേല്‍ എന്നിവരും പത്രിക നല്കാന് സന്നിഹിതരായിരുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018ല്‍ പാര്‍ട്ടി വിടുകയായിരുന്നു. പിന്നീടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാര്‍ട്ടി ഉപാധ്യക്ഷനായിരുന്നു. യശ്വന്ത് സിന്‍ഹ വാജ്പേയ് സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വെള്ളിയാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
Content Highlights – Yashwant Sinha, filed his nomination papers, Presidential Election