രാജസ്ഥാൻ ന്യൂനപക്ഷകാര്യമന്ത്രിയുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; പരിക്കുകളില്ലാതെ മന്ത്രി
രാജസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ജോധ്പൂരിൽ നിന്നും ജയ്സാൽമീറിലെയ്ക്കുള്ള യാത്രാമധ്യേ കേരു എന്ന സ്ഥലത്തിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ വെച്ച് മന്ത്രിയുടെ വാഹനം ഒരു ഗ്യാസ് സിലിണ്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് രാജീവ് ഗാന്ധി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുനിൽ യാദവ് അറിയിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
പിൻ സീറ്റിൽ യാത്ര ചെയ്ത മന്ത്രി പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ ഗൺമാനും ഡ്രൈവർക്കും അപകടത്തിൽ ഗുരുതരമല്ലാത്ത പരുക്കേറ്റിട്ടുണ്ട്.
സർക്കാർ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മറ്റൊരു കാറിൽ മന്ത്രിയെ ജയ്സാൽമീറിലേക്ക് അയച്ചു.
Content HIghlight – Rajasthan Minority Affairs Minister’s car collides with lorry