രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്; 38 പേർ മരിച്ചു, ജാഗ്രത പുറപ്പെടുവിച്ച് കേന്ദ്രം
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13,313 ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 28 പേര് മരിച്ചു. രാജ്യത്തെ ആക്ടീവ് കേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു.
കോവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത്. കേരളത്തില്‍ ഇന്നലെ 3886 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ നാലു പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.
സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനം മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരുന്നത് തടയാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതിയും നല്‍കിയിട്ടുണ്ട്.
Content Highlights – Covid-19, Rapidly Increasing Cases