അതിസമ്പന്നതയുടെ നെറുകയിലും ലാളിത്യം കൈവിടാതെ രത്തന്‍ ടാറ്റ

ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനും തന്റെ വരുമാനത്തിന്റെ 66 ശതമാനം ജീവകാരുണ്യ പ്രവര്ത്തനകങ്ങള്ക്ക് നല്കുന്ന വ്യക്തിയുമാണ് രത്തന്‍ ടാറ്റ. അതിസമ്പന്നരും വ്യവസായ പ്രമുഖരും ആഢംബര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വിപണിയില്‍ ഒരു ലക്ഷം രൂപ മാത്രം വിലവരുന്ന നാനോ കാറില്‍ മുംബൈയിലെ താജ്ഹോട്ടലില്‍ വന്നിറങ്ങിയ ഇദ്ധേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയമാവുകയാണ്.

സുരക്ഷാഭടന്മാരോ യാതൊരു വിധ സന്നാഹങ്ങളോ ഇല്ലാതെ ഹോട്ടലില്‍ വന്നിറങ്ങിയ രത്തന്‍ ടാറ്റയെ കണ്ട് കൂടെയുള്ളവര്‍ക്കു വരെ അതിശയമായി. രത്തന്‍ ടാറ്റയുടെ പേഴ്സണില്‍ അസിസ്റ്റന്റ് ശന്തനു നായിഡു ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. രത്തന്‍ ടാറ്റയുടെ ലാളിത്യം നിറഞ്ഞ പ്രവൃത്തി സോഷ്യല്‍ മീഡിയ ലോകം ഏറ്റെടുത്ത് കഴിഞ്ഞു.
ടാറ്റാ ഗ്രൂപ്പ് നിര്‍മിതമായ നാനോ 2009 ലാണ് പുറത്തിറങ്ങുന്നത്. വളരെ ചിലവ് കുറഞ്ഞതും ചെറിയതുമായ കാര്‍ ആദ്യത്തെ പോലെ പിന്നീടങ്ങോട്ട് വേണ്ടത്ര സ്വീകര്യത നേടിയില്ല. എന്തിരുന്നാലും അതേ കാറില്‍ വന്നിറങ്ങി വീണ്ടും നാനോ കാറിനെ പുനരുജ്ജീവിപ്പിക്കുകയാണ് രത്തന്‍ ടാറ്റ.
2021ലെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ 433-ാം സ്ഥാനവും അതിനുതൊട്ടു മുന്നേയുള്ള വര്‍ഷങ്ങളില്‍ 6,000 കോടി രൂപയുമായി 198-ാം സ്ഥാനവും ഇദ്ധേഹത്തിനായിരുന്നു. സമ്പന്നതയുടെ നെറുകയില്‍ നില്‍ക്കുമ്പോളും സാധാരണ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്ന രത്തന്‍ ടാറ്റ ഏല്ലാവര്‍ക്കും മാതൃകയാവുകയാണ്.
Content Highlight – Ratan Tata does not give up simplicity on the forehead of super-rich