പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെ മികച്ച കായിക താരങ്ങളിലൊരാളായ മലയാളി കൂടിയായ പി ടി ഉഷയെയും സംഗീത സംവിധായകന് ഇളയരാജെയും രാജ്യസഭയിലേക്ക് നിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
ഇവരെ കൂടാതെ തെലുങ്ക് ചലചിത്ര സംവിധായകന് വി വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്ത്തകന് വീരേന്ദ്ര ഹെഗ്ഡെ എന്നിവരേയും പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നാലു പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമായ കായിക താരമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചിരുന്നു. കൂടാതെ തലമുറകളെ സ്വാധീനിച്ച കലാകാരനാണ് ഇളയരാജയെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
Content Highlights – Reports have suggested PT Usha and Ilaya Raja Nominated to Rajya Sabha