രണ്ടാം മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്
രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന് രാവിലെ 11 മണിക്കാണ് അവതരിപ്പിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.
തെരഞ്ഞെടുപ്പ് മുൻനിർത്തി ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്ബൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞദിവസം നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നയപ്രഖ്യാപനം രാഷ്ട്രപതി പാർലമെൻറില്‍ നടത്തിയിരുന്നു. 10 ദിവസം നീണ്ട് നില്ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും.