ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഔട്ടർ റിംഗ് റോഡ് വഴി പോകുന്ന യാത്രക്കാര്‍ ബദല്‍ റൂട്ട് ഉപയോഗിക്കണം.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഔട്ടർ റിംഗ് റോഡ് വഴി പോകുന്ന യാത്രക്കാര്‍ക്ക് ബദല്‍ റൂട്ട് ഉപയോഗിക്കാർ നിർദ്ദേശം നല്‍കിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.ഹെബ്ബാള്‍ മേല്‍പ്പാലത്തില്‍ പില്ലർ നിർമ്മാണ പ്രവർത്തികള്‍ നടക്കുന്നതിനാലാണ് ഈ നിർദ്ദേശം.
കെ ആർ പുരം, നാഗവര ,ഹെബ്ബാള്‍ വഴി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഹെബ്ബാള്‍ ജംഗ്ഷൻ ഒഴിവാക്കി വേണം യാത്ര ചെയ്യാൻ . ബെംഗളൂരു ട്രാഫിക് പോലീസിന്റെ നിർദ്ദേശം അനുസരിച്ച് കെ ആർ പുരത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ വരുന്ന യാത്രക്കാർ നാഗവര ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ടില്‍ എത്തിച്ചേരണമെന്ന് വ്യാഴാഴ്ച ബെംഗളൂരു ട്രാഫിക് പോലീസ് എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
കെ ആർ പുരം, നാഗവര ഭാഗത്തു നിന്നും വരുന്ന യാത്രക്കാർ ഹെബ്ബാള്‍ സർക്കിളില്‍ യു-ടേണ്‍ എടുത്ത് ഹെബ്ബാള്‍ ഫ്ലൈ ഓവർ ട്രാഫിക്കിലേക്ക് പ്രവേശിക്കുന്നത് ഹെബ്ബാള്‍ സർക്കിളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇത് ഒഴിവവാക്കുവാനായി കെ ആര് പുരയില്‍ നിന്നും നാഗവരയില്‍ നിന്നും വരുന്ന യാത്രക്കാർക്കായി ഹെബ്ബാള്‍ മേല്‍പ്പാലത്തിന് താഴെയുള്ള വലത് തിരിവ് അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് വേണം വരും ദിവസങ്ങളിലെ യാത്രകള്‍.
കെആർ പുരം, നാഗവര മേഖ്രി സർക്കിള്‍ വഴി ബാംഗ്ലൂർ നഗരത്തിലേക്ക് പ്രവേശിക്കുന്നവരും കെആർ പുരം, നാഗവര , ഹെബ്ബാള്‍ വഴി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവരും യാത്ര ചെയ്യുന്നതിന് ബദല്‍ റൂട്ടുകള്‍ തിരഞ്ഞെടുക്കണം.
കെആർ പുരം, നാഗവര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ഐഒസി-മുകുന്ദ തിയേറ്റർ ജംഗ്ഷൻ, ലിംഗരാജപുരം ഫ്ളൈഓവർ റൂട്ട് അല്ലെങ്കില്‍ നാഗവര-ടാനറി റോഡ് എന്നീ മൂന്ന് റൂട്ടുകള്‍ വഴി ബാംഗ്ലൂർ നഗരത്തിലേക്ക് പ്രവേശിക്കാമെന്ന് ട്രാഫിക് പോലീസ് അറിയിപ്പിൽ പറയുന്നു