‘താര പ്രചാരകര്‍ വീണ്ടും ജയിലിലേക്ക്’: ബി.ജെ.പിയെ പരിഹസിച്ച് പ്രതിപക്ഷം
ഗുജറാത്ത് വംശഹത്യ വേളയില്‍ കൂട്ടക്കൊലയും കൂട്ടബലാല്‍സംഗവും നടത്തിയ ബില്‍കീസ് ബാനു കേസിലെ 11 പ്രതികളെ വീണ്ടും ജയിലിലടച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം.
ഇതോടെ ബി.ജെ.പിയുടെ താര പ്രചാരകരെല്ലാം തിരികെ ജയിലിലേക്ക് പോകുമെന്ന് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു. എന്നിരുന്നാലും താരപ്രചാരകരായ അവരുടെ എം.പിമാരും എം.എല്‍.എമാരും ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധ മനസ്ഥിതിയുടെ സന്ദേശം നല്‍കാനുണ്ടാകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഈ ക്രിമിനലുകളെ നിയമ വിരുദ്ധമായി മോചിപ്പിച്ച് ഹാരാര്‍പ്പണം നടത്തി മധുരം നല്‍കിയവരുടെ മുഖത്തേറ്റ അടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു. സ്ത്രീകളോടുള്ള ബി.ജെ.പിയുടെ അവമതിയാണ് സുപ്രീംകോടതി വിധി വെളിച്ചത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
2022ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മുമ്ബായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ നിന്നിറക്കി വിട്ട 11 പ്രതികളെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബുള്ള 2024ലെ റിപ്പബ്ലിക് ദിനത്തിന് മുമ്ബായി സുപ്രീംകോടതി ജയിലിലേക്ക് തിരികെ കയറ്റിയത്.