കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കിയത് ശരിവച്ച് സുപ്രീം കോടതി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പീഡനക്കേസിലെ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി.
അതേസമയം, ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് വിയോജിപ്പ് ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ജസ്റ്റിസ്മാരായ അജയ് രസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും സിസ്റ്റര്‍മാരായ അമലയും, ആനി റോസും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കേസ് ഹൈക്കോടതി തള്ളിയിരുന്നു. കന്യാസ്ത്രീയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
കേസ് പരിഗണിയില്‍ എടുത്തപ്പോള്‍ ഇ-മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിയമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ആ വിലയിരുത്തല്‍ നിയമപരമായി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ ഈ അധ്യായം അവസാനിച്ചെന്ന് ജസ്റ്റിസ് അജയ് രസ്തോഗി അറിയിച്ചു.
Content Highlights – Franco Case, Case Against Nuns, Supreme Court