പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉത്പാദകര്‍ക്കുണ്ടാകുന്ന അധിക വരുമാനത്തില്‍ നികുതി ചുമത്തുകയും ചെയ്തു.
പെട്രോള്‍, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. കൂടാതെ, രാജ്യത്തെ എണ്ണശുദ്ധീകരണശാലകളുടെ അധികനേട്ടത്തിനും കേന്ദ്രം നികുതി ചുമത്തിയിട്ടുണ്ട്. അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് 23,230 രൂപ കമ്പനികള്‍ സര്‍ക്കാരിന് നല്‍കണം.
Content Highlights – Central Government, Increased the export duty on petrol and diesel