തുടര്‍ച്ചയായ സാങ്കേതിക തകരാര്‍; സ്പൈസ് ജെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിസിഎ
പ്രമുഖ സ്വകാര്യ കമ്പനിയായ സ്പൈസ് ജെറ്റിന്റെ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വരുന്ന എട്ടാഴ്ച്ച 50 സര്‍വ്വീസുകള്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നാണ് ഡിജിസിഎ നിര്‍ദേശം. ജൂണ്‍ 19 മുതല്‍ 18 ദിവസത്തിനുള്ളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.
സുരക്ഷാ വീഴ്ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവരുടെ മറുപടി തൃപ്തികരമാകാത്തതിലാണ് നടപടിയിലേക്ക് കടന്നത്.
Content Highlights – The Directorate General of Civil Aviation, Imposed restrictions, Spice Jet