‘കൃഷ്ണ ജന്മഭൂമി’; പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് ജില്ലാകോടതി. ഹൈന്ദവ സംഘടനകള്‍ നല്കിയ ഹര്‍ജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി കീഴ്ക്കോടതി നേരത്തേ തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജില്ലാ കോടതിയുടെ ഉത്തരവ്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന പ്രദേശത്താണ് ഈ പള്ളിയെന്നും നിയമവിരുദ്ധമായാണ് ഇത് സ്ഥാപിച്ചതെന്നും ആരോപിച്ചാണ് ഹര്‍ജി. ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയായ ഉത്തര്‍പ്രദേശ് സുന്നിവഖഫ് ബോര്‍ഡിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
മസ്ജിദ് പൊളിച്ച് ഈ ഭൂമി ക്ഷേത്രത്തിന് തിരികെ നല്‍കണമെന്നാണ് ആവശ്യം. ഹര്‍ജി ഈ ശനിയാഴ്ച്ച പരിഗണിക്കും. 1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയില് മസ്ജിദ് നിര്‍മിച്ചുവെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.
അനധികൃതമായി സ്ഥലം കയ്യേറിയാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും, അതിനാല്‍ പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാമത്തെ ഹര്‍ജിയാണ് കോടതിയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഭഗവാന് ശ്രീകൃഷ്ണ വിരാജ്മാന് സംഘടനയുടെ ഭാഗമായി നല്കിയ ഹര്‍ജി അഡീഷണല്‍ ജില്ലാ കോടതി തള്ളിയിരുന്നു.
Content Highlight – The district court has said that the petition filed against the demolition of the Shahi Eidgah mosque in Mathura will stand