നിര്‍ത്തിവെച്ച പാസഞ്ചർ, മെമു വണ്ടികള്‍ ജൂലായ് 25 മുതല്‍ ഓടിത്തുടങ്ങും
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍, മെമു വണ്ടികള്‍ സ്പെഷല്‍ സര്‍വീസുകളായി ഓടി തുടങ്ങും. ജൂലായ് 25 മുതലാണ് ട്രെയിനുകള്‍ പഴയതു പോലെ ഓടി തുടങ്ങുക. എക്സ്പ്രസ് നിരക്കാണ് സ്പെഷല്‍ ട്രെയിനുകള്‍ക്ക് ഈടാക്കുക. കോവിഡിന് മുന്നേ ഉണ്ടായിരുന്ന നിരക്കില്‍ തുടരാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. പാസഞ്ചര്‍, മെമു വണ്ടികളില്‍ സീസണ് ടിക്കറ്റ് അനുവദിക്കും.
അതേസമയം, ദക്ഷിണ റെയില്‍വേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികള്‍ ജൂലായ് 31-നകം സര്‍വീസ് പുനരാംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
സര്‍വീസ് പുനരാംരഭിക്കാനുള്ള തീവണ്ടികളില്‍ കൂടുതല്‍ പാസഞ്ചറുകളും പകല്‍ സർവീസുള്ളവയാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ സർവീസുള്ളത്.
Content Highlights – Indian Railway, The suspended passenger and MEMU trains will start running from July 25