പാര്ലമെന്റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും
Posted On December 20, 2024
0
204 Views
പാര്ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കര് വിവാദത്തില് ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പുറത്തെ പ്രതിഷേധം ചര്ച്ച ചെയ്യാന് രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോണ്ഗ്രസ് എംപിമാര് ചര്ച്ച നടത്തും.
അതേസമയം, രാഹുല് ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്കിയ പരാതിയില് നടപടികള് ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിനിടെ പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.












