സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി യുപി സര്‍ക്കാര്‍
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗസ്റ്റ് 15നു സര്‍ക്കാരിതര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ അവധി റദ്ദാക്കിയത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് യുപി ചീഫ് സെക്രട്ടറി ഡിഎസ് മിശ്ര വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനാഘോഷം ഔദ്യോഗിക പരിപാടിയായി മാത്രം ഒതുക്കില്ലെന്നും പരിപാടിയില്‍ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights – UP Govt Cancels Independence Day Holiday